തലശ്ശേരി: കൊളശ്ശേരി കോമത്ത്പറക്ക് സമീപം യുവാക്കൾ തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വടക്കുമ്പാട് കണിശൻമുക്ക് ശ്രീപദത്തിൽ വിഷ്‌ണു ശ്രീജിത്ത്, ചോനാടത്തെ പതിയിൽ ചെള്ളത്ത് പികെ അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ 12 യുവാക്കൾക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുചക്ര വാഹനം അമിതവേഗത്തിൽ അപകടകരമാംവിധം ഓടിച്ചുവെന്ന് ആരോപിച്ച് ഇരുവരെയും തടഞ്ഞു നിർത്തി യുവാക്കൾ ആക്രമിച്ചിരുന്നു. പിന്നീട് ഈ സംഭവത്തിൽ തിരിച്ചടി നടത്തിയതുമാണ് സഘർഷത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
വിഷ്‌ണുവിന്റെ പരാതിയിൽ അഞ്ചു പേർക്കെതിരെയും അഖിലിന്റെ പരാതിയിൽ ഏഴ് പേർക്കെതിരെയുമാണ് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. വിഷ്‌ണു കൊടുവള്ളി സഹകരണ ആശുപത്രിയിലും, അഖിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ചികിൽസ തേടി.
Most Read: കരിമ്പുഴ വന്യജീവി സങ്കേതം; പ്രാരംഭ നടപടികൾ ആരംഭിച്ചു



































