മറുനാടൻ ഷാജനെ അപായപ്പെടുത്താനുള്ള ശ്രമം; സമഗ്ര അന്വേഷണം വേണമെന്ന് കോം ഇന്ത്യ

ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മർദനത്തിൽ പരിക്കേറ്റ ഷാജൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.

By Senior Reporter, Malabar News
COM India Seeks Probe into Attempt on Shajan Skaria
Ajwa Travels

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണെന്നും മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോം ഇന്ത്യ) പത്രകുറിപ്പിൽ പറഞ്ഞു.

സംഘടനയുടെ എക്‌സിക്യുട്ടീവ് അംഗമായ ഷാജന്‍ സ്‌കറിയക്ക് നേരെയുണ്ടായ അക്രമം അപലപനീയമാണെന്ന് കോം ഇന്ത്യ പ്രസിഡണ്ട് സാജ് കുര്യനും ജനൽ സെക്രട്ടറി കെകെ ശ്രീജിതും പ്രസ്‌താവനയിൽ പറഞ്ഞു.

സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നാക്രമണമായെ സംഭവത്തെ കാണാൻ കഴിയുകയുള്ളൂ എന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മറുനാടൻ പറയുന്നത് അനുസരിച്ച്, കാറിടിച്ച് കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നും പിന്നിൽ ആറംഗ ഡിവൈഎഫ്‌ഐ സംഘമാണെന്നുമാണ്.

മർദനത്തിൽ പരിക്കേറ്റ ഷാജൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. മൂക്കിനേറ്റ പരിക്ക് ഗുരുതരമല്ല. ഇത് സ്‌റ്റിയറിംഗില്‍ മുഖം ഇടിച്ചാണ് സംഭവിച്ചത്.

MOST READ | ‘കടുത്ത അവഗണന’; എൻഡിഎ വിട്ട് സികെ ജാനുവും പാർട്ടിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE