വിവാദ ഫേസ്ബുക്ക് പോസ്‌റ്റും ഖേദ പ്രകടനവും; സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ

By Desk Reporter, Malabar News
Controversial Facebook post and regret; U prathibha leaving social media
Ajwa Travels

ആലപ്പുഴ: വിവാദ ഫേസ്ബുക്ക് പോസ്‌റ്റിനും ഖേദം പ്രകടിപ്പിക്കലിനും പിന്നാലെ സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ എംഎൽഎ. പ്രതിഭയോട് പാർട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. വ്യക്‌തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ഫേസ്ബുക്ക് പോസ്‌റ്റ് എന്ന വിശദീകരണമാണ് പ്രതിഭ എംഎൽഎ നൽകിയത്. പാർട്ടിക്ക് അപ്രിയമായ ഒരു പ്രവർത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്ന് ഉണ്ടായി. സമൂഹ മാദ്ധ്യമ വേദികളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുന്നു എന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിൽ കടുത്ത അതൃപ്‌തിയാണ് സിപിഎം നേതൃത്വം രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്‌റ്റ് സംബന്ധിച്ച് എംഎല്‍എയുടെ വിശദീകരണം വാങ്ങി ഉടനടി പ്രശ്‌നത്തില്‍ തീരുമാനം എടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകിയെന്നാണ് സൂചന. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ എംഎൽഎക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വ്യക്‌തമാക്കിയിരുന്നു. പ്രതിഭയുടെ ആരോപണം വസ്‌തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസർ പറഞ്ഞിരുന്നു.

യു പ്രതിഭയുടെ കുറിപ്പ്;

കഴിഞ്ഞ ദിവസം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്‌റ്റ് ചില വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ വിശദീകരണക്കുറിപ്പ്. തികച്ചും വ്യക്‌തിപരമായ ഒരു മാനസികാവസ്‌ഥയിലാണ് അങ്ങനെ ഒരു പോസ്‌റ്റ് എഴുതാൻ ഇടയായത്.. ജനപ്രതിനിധിയും പൊതുപ്രവർത്തകയും എന്നതുപോലെ തന്നെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയും കൂടെയാണ് ഞാൻ.

ഇന്നത്തെ ഞാനാക്കി എന്നെ വളർത്തിയത് ഞാൻ സ്‌നേഹിക്കുന്ന എന്റെ പ്രസ്‌ഥാനം ആണ്. ജീവിതത്തിലെ സന്തോഷങ്ങളിൽ എന്നതുപോലെ, കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നൽകി നിലനിർത്തിയത് ഈ പ്രസ്‌ഥാനത്തിലെ ആയിരക്കണക്കിന് വരുന്ന പ്രവർത്തകരുടെ സ്‌നേഹ വിശ്വാസങ്ങളാണ്. ഈ പ്രതിബദ്ധത പ്രാണവായു പോലെ ഹൃദയത്തിൽ സൂക്ഷിച്ചു മാത്രമാണ് ഞാൻ ഇന്നേവരെ നില കൊണ്ടിട്ടുള്ളത്. നാളെകളിലും തീർച്ചയായും അങ്ങനെ തന്നെ ആയിരിക്കും.

Controversial Facebook post and regret; U prathibha leaving social media

ഉത്തരവാദിത്വങ്ങളും ചുമതലകളും പിഴവു വരാതെ നിർവഹിച്ചു മുന്നോട്ടുപോകുന്ന മാനസിക സംഘർഷം നിറഞ്ഞ സന്ദർഭങ്ങളിൽ, കാരണങ്ങൾ ഇല്ലാത്ത കുറ്റപ

YOU MAY LIKE