പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മാക്രോൺ കോവിഡ് പോസിറ്റീവ് ആണെന്ന് ഫ്രാൻസിന്റെ പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് പറഞ്ഞു. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഫ്രാൻസിലെ രോഗികൾക്കുള്ള ദേശീയ ചട്ടങ്ങൾ മാക്രോൺ പാലിക്കും, അതിനാൽ ഏഴ് ദിവസത്തേക്ക് സ്വയം ഐസൊലേഷനിൽ ഇരിക്കുമെന്ന് പ്രസിഡണ്ടിന്റെ ഓഫീസ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
ലെബനൻ സന്ദർശനം ഉൾപ്പെടെ എല്ലാ യാത്രകളും ഫ്രഞ്ച് പ്രസിഡണ്ട് റദ്ദാക്കുമെന്ന് സർക്കാരിന്റെ ഔദ്യോഗിക വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുൾപ്പെടെ കൊറോണ വൈറസ് ബാധിച്ച ലോകമെമ്പാടുമുള്ള ചുരുക്കം ചില രാഷ്ട്ര തലവൻമാരിൽ ഒരാളാണ് ഇമ്മാനുവേൽ മാക്രോൺ.
Read Also: ബോക്കോഹറാം തട്ടികൊണ്ടുപോയ 17 കുട്ടികളെ മോചിപ്പിച്ചു







































