പാലക്കാട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അവലോകന യോഗം ചേരും. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും.
ജില്ലയിൽ നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ തുടരുകയാണ്. ഏഴിൽ കൂടുതൽ അംഗങ്ങളുള്ള വീട്ടിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ നിർബന്ധമായും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ അല്ലെങ്കിൽ ഡൊമിസിലറി കെയർ സെന്ററിൽ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 3038 പുതിയ കോവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട് ചെയ്യപ്പെട്ടത്. ഇതിൽ 1846 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം 3139 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
Malabar News: മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; നേരിയ ആശ്വാസം







































