കല്‍പ്പറ്റ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് നെഗറ്റിവിറ്റി കണക്കുകളില്‍ വര്‍ദ്ധനവ്. നിലവില്‍ വയനാട്ടിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.76 ആണ്. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 13.51 ആയിരുന്നു.
ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ 6.15, ട്രൂനാറ്റ് പരിശോധനകളില്‍ 1.7, റാപിഡ് ആന്റിജന്‍ പരിശോധനകളില്‍ 2.55 എന്നിങ്ങനെയാണ് ജില്ലയിലെ കോവിഡ് പരിശോധന പോസിറ്റിവിറ്റി നിരക്ക്. അതേസമയം ജില്ലയിലെ കോവിഡ് പരിശോധനകളുടെ എണ്ണം കൂടുതലുമാണ്. ഇതിനോടകം 87,218 പരിശോധനകളാണ് വയനാട്ടില്‍ നടത്തിയത്. ജനസംഖ്യ അടിസ്ഥാനത്തില്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ലക്ഷത്തില്‍ 10,676 പേരെയാണ് കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയത്. എന്നാല്‍ സംസ്ഥാന ജനസംഖ്യ വെച്ച് നോക്കുകയാണെങ്കില്‍ ഒരു ലക്ഷത്തില്‍ 7,984 പേരെയാണ് ഇതുവരെ പരിശോധിച്ചത്. ഒരു ലക്ഷത്തില്‍ 399 പേര്‍ക്ക് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന തലത്തില്‍ പരിശോധിക്കുമ്പോള്‍ ഒരു ലക്ഷത്തില്‍ 511 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Read also: അതീവജാഗ്രത അനിവാര്യം; രോഗബാധ 7354 ; രോഗമുക്‌തി 3420, സമ്പര്‍ക്കം 6364