ന്യൂഡെൽഹി: ഇംഗ്ളണ്ടിനെതിരായ ടി-20 പരമ്പരയിൽ കളിക്കുന്ന ടീമാവും വരാനിരിക്കുന്ന ടി-20 ലോകകപ്പിലും കളിക്കുകയെന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. പരമ്പര അവസാനിക്കുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നും റാത്തോർ പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോക്ക് നൽകിയ അഭിമുഖത്തിലാണ് റാത്തോറിന്റെ പ്രതികരണം.
ടി-20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുക. ബാറ്റിംഗ് യൂണിറ്റ് തയാറാവണം എന്നേയുള്ളൂ. ഈ പരമ്പര അവസാനിക്കുമ്പോൾ നമ്മൾ അറിയും, ഇതാണ് ലോകകപ്പ് കളിക്കാൻ പോകുന്ന ടീമെന്ന്. ഈ ടീമിൽ ഒരുപാട് മാറ്റങ്ങളുണ്ടാവില്ല എന്നുറപ്പാണ്. കാരണം, ഇപ്പോൾ നമ്മൾ തയാറാണ്. ഇനി ആർക്കെങ്കിലും ഫോം നഷ്ടപ്പെട്ടാലോ പരുക്ക് പറ്റിയാലോ അതിനു മാറ്റം വന്നേക്കാം, റാത്തോർ പറഞ്ഞു.
തീരുമാനം തിരിച്ചടിയാവുക സഞ്ജുവിനാണ്. ലോകേഷ് രാഹുൽ, ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവരുടെ സാന്നിധ്യത്തിൽ കീപ്പറായോ ശ്രേയാസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരുടെ സാന്നിധ്യത്തിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായോ ടീമിലെത്താൻ സഞ്ജു ബുദ്ധിമുട്ടും. ഐപിഎല്ലിലെ പ്രകടനം മാത്രമാവും സഞ്ജുവിന് മുന്നിലുള്ള ഏകവഴി.
Read Also: എയർ ഇന്ത്യ വിൽപ്പന; പട്ടികയിൽ ടാറ്റയും സ്പൈസ് ജെറ്റും മാത്രം







































