മാലൂർ പഞ്ചായത്തിൽ വൈറസ് രോഗം ബാധിച്ച് നായകൾ ചത്തൊടുങ്ങുന്നു

By Trainee Reporter, Malabar News
Virus infection; Street dogs are dying
Ajwa Travels

കണ്ണൂർ: മാലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈറസ് രോഗം ബാധിച്ച് നായകൾ ചത്തൊടുങ്ങുന്നു. എരട്ടേങ്ങളിൽ 12-ഓളം നായ്‌ക്കളാണ് കനൈൻ ഡിസ്‌റ്റംബർ വൈറസ് ബാധ മൂലം ചത്തത്. പഞ്ചായത്തിൽ അലഞ്ഞുതിരിയുന്ന നായകളും ചത്ത് വീണിട്ടുണ്ട്. മാലൂർ സിറ്റി, തൃക്കടാരിപ്പൊയിൽ, തോലമ്പ്ര, കാഞ്ഞിലേരി തുടങ്ങിയ പ്രദേശങ്ങളിലും നായകൾക്ക് രോഗം വന്നിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.

വാക്‌സിനേഷൻ നടത്താത്ത നായകൾക്കാണ് രോഗം ബാധിക്കുന്നത്. രോഗം ബാധിച്ചാൽ പൂർണമായി ഫലപ്രദമാകില്ല. വളർത്തു നായകൾക്ക് കനൈൻ ഡിസ്‌റ്റംബർ അസുഖത്തിന് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലൂടെ മാത്രമേ രോഗം നിയന്ത്രിക്കാൻ സാധിക്കുകയുള്ളുവെന്ന് മാലൂർ വെറ്ററിനറി സർജൻ ഡോ. പിഎൻ ഷിബു പറഞ്ഞു.

രോഗം ബാധിച്ചാൽ ശക്‌തമായ പനിയും വിറയലുമുണ്ടാവുകയും ഒരാഴ്‌ചക്കുള്ളിൽ മരണവും സംഭവിക്കുകയാണ്. നായ്‌ക്കൾക്ക് കൃത്യമായി വാക്‌സിനേഷൻ ഉറപ്പുവരുത്തുകയാണ് രോഗനിയന്ത്രണത്തിലുള്ള ഏക പോംവഴി.

Most Read: ചിലർ സ്‍ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസിനും തടസമാണ്; കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE