പാലക്കാട്: ജില്ലയിലെ വടക്കഞ്ചേരിയിൽ മിണ്ടാപ്രാണികളോട് അജ്‌ഞാതരുടെ കണ്ണില്ലാ ക്രൂരത. വടക്കഞ്ചേരിയിൽ നിന്ന് ഒരാഴ്‌ച മുൻപ് കാണാതായ വളർത്തു കോഴികളെ കൊന്നു തൂക്കി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്റെ വീട്ടിൽ നിന്ന് മോഷണം പോയ മൂന്ന് കോഴികളിൽ രണ്ടെണ്ണത്തിനെയാണ് കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്.
അതേസമയം, ഒക്‌ടോബർ 18ന് സുരേഷിന്റെ വീട്ടിലെ രണ്ട് വളർത്തുനായകളെ വിഷം കൊടുത്ത് കൊന്നതായും പരാതി ഉണ്ട്. വീട്ടിൽ ഉണ്ടായിരുന്ന രണ്ട് വളർത്ത് നായകളെയും കാട്ടിനുള്ളിലാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇതേ ദിവസം തന്നെ സുരേഷിന്റെ വീട്ടിലെ മൂന്ന് കോഴികളും മോഷണം പോയിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വൈദ്യുത പോസ്‌റ്റിൽ രണ്ട് കോഴികളെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചിട്ടുണ്ട്.
Most Read: സംസ്‌ഥാനത്ത് ഒക്‌ടോബര്‍ 27വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത






































