എറണാകുളം: വിഷുക്കൈനീട്ടം നൽകുന്നതിനായി പൊതുജനങ്ങളിൽ നിന്നും പണം വാങ്ങരുതെന്ന് വ്യക്തമാക്കി കോച്ചിൽ ദേവസ്വം ബോർഡ്. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിഷുക്കൈനീട്ടം നൽകാനെന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും മേൽശാന്തിമാർ പണം വാങ്ങുന്നതായി ആക്ഷേപം ഉയർന്നിരുന്നു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെത്തിയിരുന്ന ചിലർ വിഷുനാളിൽ കൈനീട്ടം വിതരണം ചെയ്യാനായി പണം കൈമാറുന്നത് സംബന്ധിച്ചും ആക്ഷേപമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊതുജനങ്ങളിൽ നിന്നും വിഷുക്കൈനീട്ടം നൽകാനെന്ന പേരിൽ പണം വാങ്ങരുതെന്ന് ബോർഡ് മേൽശാന്തിമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Read also: അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ശക്തമായ മഴക്ക് സാധ്യത

































