തിരുവനന്തപുരം: ഡോക്‌ടർ മുഹമ്മദ് അഷീലിന് ലോകാരോഗ്യ സംഘടനയിൽ നിയമനം. ഡെൽഹിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് മുഹമ്മദ് അഷീലിനെ നിലവിൽ നിയമിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഇത്.
ശനിയാഴ്‌ചയാണ് മുഹമ്മദ് അഷീൽ ചുമതലയേൽക്കുന്നത്. കെകെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്‌ടർ ആയിരുന്നു ഷമീൽ. തുടർന്ന് കോവിഡ് വ്യാപനം ഉണ്ടായപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഘട്ടങ്ങളില്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെയും അല്ലാതേയും അതിനെ പ്രതിരോധിച്ച് രംഗത്ത് വരികയും ചെയ്‌തിരുന്നു. എന്നാൽ വീണ ജോർജ് ആരോഗ്യമന്ത്രിയായപ്പോൾ അഷീലിനെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്‌ഥലം മാറ്റിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Read also: കോവിഡ് കേസുകളിൽ വർധന; സ്‌കൂളുകൾക്ക് മാർഗനിർദ്ദേശം നൽകി ഡെൽഹി

































