കോവിഡ് കേസുകളിൽ വർധന; സ്‌കൂളുകൾക്ക് മാർഗനിർദ്ദേശം നൽകി ഡെൽഹി

By Team Member, Malabar News
Delhi Gives Instruction To Schools In Covid Cases Increasing Situation
Ajwa Travels

ന്യൂഡെൽഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് മാർഗനിർദ്ദേശം നൽകി ഡെൽഹി. സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌താൽ ഉടൻ അറിയിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്.

രോഗബാധ ഉണ്ടാകാതിരിക്കാൻ സ്‌കൂളുകളിൽ അധ്യാപകരും, വിദ്യാർഥികളും നിബന്ധമായും മാസ്‌ക് ധരിക്കണമെന്നും, കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്‌തമാക്കി. കൂടാതെ കോവിഡ് റിപ്പോർട് ചെയ്‌താൽ ഉടൻ തന്നെ സ്‌കൂളുകൾ പൂർണമായോ ഭാഗികമായോ അടയ്‌ക്കണമെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഒരിടവേളയ്‌ക്ക്‌ ശേഷം ഡെൽഹിയിൽ വീണ്ടും പ്രതിദിനം കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം 299 കോവിഡ് കേസുകളാണ് ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത്‌.

Read also: ജമ്മു കശ്‌മീരിൽ സൈനികരുടെ വാഹനം അപകടത്തിൽപെട്ടു; രണ്ടുമരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE