രോഗവ്യാപനം ഉയരുന്നു; ഡെൽഹിയിൽ കോവിഡ് കേസുകളിൽ 60 ശതമാനത്തിന്റെ വർധന

By Team Member, Malabar News
Daily Covid Cases In Delhi Increased And 60 Percentage Increase Reported
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ ഡെൽഹിയിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. 1,009 കോവിഡ് കേസുകളാണ് ഡെൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌തത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 60 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. കൂടാതെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായും ഉയർന്നു.

ഏപ്രിൽ 11നും 18നും ഇടയിൽ പോസിറ്റിവിറ്റി നിരക്കിൽ ഏകദേശം മൂന്നിരട്ടി വർധനവാണ് ഡെൽഹി ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കോവിഡ് മരണനിരക്ക് നിലവിൽ 1.4 ശതമാനമാണ്. രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2,641 ആയി ഉയർന്നു.

രോഗവ്യാപനം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ വീണ്ടും പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് 500 രൂപ പിഴയായി ഈടാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം സ്‌ഥിതിഗതികൾ പൂർണമായും നിയന്ത്രണ വിധേയമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also: ഇന്ധനവില വർധന; എൽഡിഎഫ് സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE