ഇന്ധനവില വർധന; എൽഡിഎഫ് സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്

By Trainee Reporter, Malabar News
ldf_malabar news
Reprsentational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ എൽഡിഎഫ്. കേന്ദ്ര സർക്കാരിന്റെ അവഗണന, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് ഇന്ന് സംസ്‌ഥാന വ്യാപക സമര പരിപാടികൾക്ക് എൽഡിഎഫ് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. കേരളത്തിലെ 251 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ ഏരിയാ അടിസ്‌ഥാനത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകളുടെ മുന്നിലാണ് സമരം സംഘടിപ്പിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു. വിലക്കയറ്റത്തിന്റെ പ്രയാസം അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് ഇപി ജയരാജൻ അഭ്യർഥിച്ചു.

5 സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ വില വൻതോതിൽ വർധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ എല്ലാം പെട്രോൾ വില നിലവിൽ 100 രൂപക്ക് മുകളിലാണ്.

Most Read: കെവി തോമസ്; നടപടി താക്കീതിൽ ഒതുങ്ങിയേക്കും- കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE