കോവിഡ് കുത്തനെ ഉയരുന്നു; ഡെൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

By Team Member, Malabar News
Covid Cases Increased In Delhi And Restrictions May Be Tightened
Ajwa Travels

ന്യൂഡെൽഹി: പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഡെൽഹിയിൽ വർധന തുടരുന്നു. ഞായറാഴ്‌ച മാത്രം ഡെൽഹിയിൽ 517 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. കൂടാതെ 4.21 ശതമാനമായി കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്‌തു.

കഴിഞ്ഞ കുറച്ചു ആഴ്‌ചകളായി ഡെൽഹിയിൽ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകുകയാണ്. നിലവിൽ കോവിഡ് നാലാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. 30ൽ താഴെയെത്തിയ കോവിഡ് കേസുകൾ നിലവിൽ 500ന് മുകളിൽ എത്തിയിരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കര്‍ശനമാക്കാന്‍ ആലോചനയുള്ളതായി ഡെല്‍ഹി ദുരന്തനിവാരണസേന അറിയിച്ചു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരോട് പരിശോധന നടത്താനും രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാനും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also: ശ്രീനിവാസൻ കൊലപാതകം; രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE