കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) കൊച്ചിയിൽ പുതിയ മേധാവി. ഇഡി ജോയിന്റ് ഡയറക്‌ടറായി മുതിർന്ന ഐആർഎസ് ഉദ്യോഗസ്‌ഥനായ മനീഷ് ഗോഡ്റ ചുമതലയേറ്റു. ലൈഫ് മിഷൻ, സ്വർണക്കടത്ത്, കള്ളപ്പണ ഇടപാടുകൾ എന്നീ സുപ്രധാന കേസുകൾ ഉൾപ്പടെയുള്ള എല്ലാ കേസുകളുടെയും അന്വേഷണം ഇനി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കും.
സംസ്‌ഥാനത്തെ ഇഡി അന്വേഷണങ്ങൾ ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ പുതിയ ജോയിന്റ് ഡയറക്‌ടറെ നിയമിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ജോയിന്റ് ഡയറക്‌ടർ സ്‌ഥലം മാറി പോയ ശേഷം അസിസ്‌റ്റന്റ് ഡയറക്‌ടർ ആയിരുന്നു അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി വന്നത്. ചെന്നൈയിലെ ജോയിന്റ് ഡയറക്‌ടറുടെ മേൽനോട്ടത്തിലായിരുന്നു കൊച്ചിയിലെ പ്രവർത്തനങ്ങൾ.
Also Read: തടവുകാരുടെ മക്കൾക്ക് 15 ലക്ഷം രൂപ വിദ്യാഭ്യാസ ധനസഹായം
സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിൽ ജോയിന്റ് ഡയറക്‌ടർ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് നിയമനം.