എടവണ്ണ: മലപ്പുറത്ത് ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം. പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു.
കല്യാണിയുടെ പേരക്കുട്ടികൾ സമീപത്തെ പറമ്പിൽ കളിക്കാൻ പോയിരുന്നു. ഇതിനിടെ, വനപാലകർ തുരത്തിയ ആന കല്യാണിയെ അക്രമിച്ചതാകാം എന്നാണ് കരുതുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!