പാലക്കാട്: അട്ടപ്പാടിയിൽ വനം വകുപ്പ് സംഘത്തിന്റെ വാഹനത്തിന് നേരെ കാട്ടാനയുടെ പരാക്രമം. അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വാഹനത്തിന് നേരെ പാഞ്ഞടുത്തത്. പാലൂരിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ വിവരം അറിഞ്ഞ് തുരത്താൻ എത്തിയ വനപാലക സംഘത്തിന്റെ വാഹനത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.
ഒടിവിൽ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒറ്റയാനെ തിരികെ കാട്ടിലേക്ക് അയച്ചത്. അട്ടപ്പാടി മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും അടിയന്തിരമായി വനംവകുപ്പിന്റ ദ്രുതകർമ സേനയെ നിയോഗിക്കണം എന്ന നാട്ടുകാരുടെ ആവശ്യം ശക്‌തമായിട്ടുണ്ട്.
Read Also: കടുവകളുടെ കണക്കെടുപ്പ്; വയനാട്ടിൽ 50 ക്യാമറകൾ മാറ്റി സ്‌ഥാപിച്ചു







































