ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും, ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സൈനാപോരാ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരർ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ സേന കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരാണ് ആദ്യം സൈന്യത്തിന് നേരെ വെടിയുതിർത്തത്. സൈനാപോരയിലെ ചെര്‍മര്‍ഗില്‍ പോലീസും സേനയും സംയുക്‌തമായി ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. നിലവിൽ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും കശ്‌മീർ സോൺ പോലീസിന്റെ ട്വീറ്റിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also: കൈക്കൂലി കേസ്; ആം ആദ്‌മി പാർട്ടി കൗൺസിലർ അറസ്‌റ്റിൽ







































