ആന്ധ്രയിലെ ഫാക്‌ടറിയിൽ പൊട്ടിത്തെറി; ആറ് മരണം, നിരവധി പേർക്ക് പരിക്ക്

By Desk Reporter, Malabar News
Factory blast in Andhra Pradesh; Six dead, several injured
Ajwa Travels

ഹൈദരാബാദ്: ആന്ധ്രയിൽ പോറസ് ലബോറട്ടറീസിന്റെ പോളിമർ ഫാക്‌ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് എലുരു ജില്ലയിലെ പ്ളാന്റിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകട സമയത്ത് 30ഓളം പേർ ജോലിയിൽ ഉണ്ടായിരുന്നു. വാതക ചോർച്ചയാണ് റിയാക്‌ടർ പൊട്ടിത്തെറിക്കാൻ കാരണം എന്നാണ് നിഗമനം. എന്നാൽ തീപിടിക്കാനുള്ള കാരണം പൊട്ടിത്തെറിയാണോ ഷോർട് സർക്യൂട്ടാണോയെന്ന് വ്യക്‌തമായിട്ടില്ല.

മരിച്ചവരുടെ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം സർക്കാരിൽ നിന്ന് ലഭിക്കും.

Most Read:  നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ സമയ പരിധി നാളെ അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE