കൊച്ചി: കളമശ്ശേരി എച്ച്എംടി റോഡില്‍ മെഡിക്കല്‍ കോളേജിനടുത്ത് തീ പിടുത്തം. ഗ്രീന്‍ കെയര്‍ എന്ന ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്ടറി മുഴുവന്‍ കത്തിനശിച്ചു. തീ ആളിപ്പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്ഥലത്ത് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഉള്ളില്‍ ജീവനക്കാരുണ്ടോ എന്ന് വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം . കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്.
Also Read: സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പോലീസ്







































