മലപ്പുറം : മലപ്പുറം വണ്ടൂരില്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ പ്രതികള്‍ക്കും ഇവരെ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. വണ്ടൂരില്‍ കഴിഞ്ഞ ദിവസം 168 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ നാല് പ്രതികള്‍ക്കും ഇവരെ പിടികൂടിയ വണ്ടൂര്‍ എക്സൈസ് ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ക്കുമാണ് കോവിഡ് പോസിറ്റിവായത്. തുടര്‍ന്ന് ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. ഇതോടെ വണ്ടൂരിലെ എക്സൈസ് ഓഫീസിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഭാഗികമായ അവസ്ഥയിലാണ്.
കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ലഹരിമരുന്ന് കച്ചവടങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ വലിയ രീതിയിലാണ് ഇവിടെ നിന്നും ഇപ്പോള്‍ പിടികൂടുന്നത്. ഇതോടെ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും എക്സൈസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വര്ധിപ്പിക്കുണ്ട്. ഉദ്യോഗസ്ഥരില്‍ കോവിഡ് സ്ഥിരീകരിക്കുന്നതും തുടര്‍ന്ന് ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോകുകയും ചെയ്യുന്നതോടെ ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
Read also : വാളയാര്‍; വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്







































