കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടി രൂപ തട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയിമ്പ്ര സ്വദേശി ചന്ദ്രൻ എന്നയാളെ അമ്പലക്കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദേശസാൽകൃത ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ഒരു കോടി 69 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയായിരുന്നു ചന്ദ്രൻ. ഈ കേസിലെ പ്രധാന പ്രതി പുൽപ്പള്ളി സ്വദേശി ബിന്ദുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കില്‍ പണയംവച്ചാണ് പണം തട്ടിയത്. യൂണിയന് ബാങ്കിലെ ഓഡിറ്റിംഗിനിടയിലാണ് മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയത്. സ്വന്തം അക്കൗണ്ടിലും മറ്റുള്ള ഏഴ് പേരുടെ അക്കൗണ്ടുകളിലുമായി 44 തവണ മുക്കുപണ്ടം പണയം വച്ച് ബിന്ദു പണം തട്ടിയതായി പോലീസ് പറയുന്നു. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ബിന്ദുവിന് നഗരത്തില്‍ റെഡിമെയ്ഡ്, ടൈലറിംഗ് ഷോപ്പും ഉണ്ട്. ബിന്ദുവിന്റെ പേരില്‍ ചിട്ടിത്തട്ടിപ്പിലും വയനാട്ടില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു.
Malabar News: സ്കൂൾ കെട്ടിടത്തിന് സമീപം അനധികൃത ചെങ്കൽ ഖനനം; നടപടിയുമായി നഗരസഭ





































