തിരുവനന്തപുരം: തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്ത്. ഇതോടെ സ്രാവിനെ ജീവനോടെ തന്നെ കടലിലേക്ക് തിരിച്ചയക്കാനുള്ള മൽസ്യ തൊഴിലാളികളുടെ ശ്രമം വിഫലമായി.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒന്നര ക്വിന്റലിലേറെ തൂക്കംവരുന്ന സ്രാവ് കരക്കടിഞ്ഞത്. മൽസ്യ തൊഴിലാളികളുടെ കമ്പവലയില്‍ കുരുങ്ങിയാണ് സ്രാവ് കരക്കടിഞ്ഞത്.
സ്രാവിന്റെ ചെകിളയിലും മറ്റും മണല്‍ നിറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സ്രാവിനെ വേഗം കടലിലേക്ക് മടക്കാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു തൊഴിലാളികള്‍. എന്നാല്‍ ഒന്നര ക്വിന്റലിലേറെ തൂക്കം വരുന്ന സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനായില്ല.
അതേസമയം സ്രാവിനെ തീരപ്രദേശത്ത് തന്നെ കുഴിച്ചിടും. മണ്ണ് മാന്തി യന്ത്രം ഉള്‍പ്പടെ എത്തിച്ച് സ്രാവിനെ കരയില്‍ കുഴിച്ചിടുമെന്ന് കഠിനംകുളം പഞ്ചായത്ത് അറിയിച്ചു.
Most Read: ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകൾക്ക് അനുമതി




































