കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യത്യാസം വരുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. 320 രൂപ കുറഞ്ഞതോടെ പവന് 36,720 രൂപയാണ് ഇന്നത്തെ വില. രണ്ടുദിവസത്തിനിടെ പവന് 560 രൂപയാണ് കുറഞ്ഞത്.
അതേസമയം ഇന്നലെ 4630 രൂപ ഉണ്ടായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞ് 4590 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ ഘട്ടം ഘട്ടമായി വില ഉയര്‍ന്നതിന് പിന്നാലേ കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്നുവെങ്കിലും ചൊവ്വാഴ്‌ച ഒറ്റയടിക്ക് സ്വര്‍ണവില 560 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ രണ്ടുദിവസത്തിനിടെ സമാനമായ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
Read Also: സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന; ഉന്നതതല യോഗം 17ന്







































