പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ആന്ധ്ര സ്വദേശി ജില്ലയിൽ പിടിയിൽ. ഹാട്ടിയ-എറണാകുളം എക്സ്പ്രസിലാണ് രേഖകളില്ലാത്ത സ്വർണവുമായി ആന്ധ്ര സ്വദേശിയായ സംഗ റാം യാത്ര ചെയ്തത്. തുടർന്ന് പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്.
എറണാകുളത്തെ ജ്വല്ലറികളിൽ വിൽക്കുന്നതിനായി കടത്തിക്കൊണ്ട് വന്ന സ്വർണമാണ് അധികൃതർ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാതെ സ്വർണാഭരണങ്ങൾ നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് വന്ന് കേരളത്തിലെ ജ്വല്ലറികളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഗ റാം.
ഇയാളെ ചോദ്യം ചെയ്തതിലൂടെ കേരളത്തിലെ ജ്വല്ലറികളിൽ നിരവധി തവണ സ്വർണം രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തിയതായി വ്യക്തമായിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണവും പ്രതിയെയും നിലവിൽ പാലക്കാട് ജിഎസ്ടി ഡിപ്പാർട്ട്മെന്റിന് കൈമാറി.
Read also: എക്സ്പോ വേദിയിൽ മുഖ്യമന്ത്രിയെ വരവേറ്റ് ദുബായ് ഭരണാധികാരി







































