തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ഒരു വർഷത്തെ അവധി അനുവദിച്ചു. ജൂലൈ 7 മുതൽ മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ആ ദിവസം തന്നെ ഒരു വർഷത്തെ അവധി ആവശ്യപ്പെട്ട് ഇദ്ദേഹം അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ ഉത്തരവ് ഇറക്കിയത്.
വ്യക്തിപരമായിട്ടുള്ള കാര്യത്തിന് വേണ്ടിയുള്ള അവധിയാണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ശിവശങ്കർ ഇപ്പോൾ രണ്ട് മാസത്തെ സസ്‌പെൻഷനിൽ തുടരുകയാണ്.







































