തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് സംസ്‌ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്‌ഥാനത്ത് 6 ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.
Read also: ലഹരി ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചു; എൻസിബി









































