തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് സംസ്‌ഥാനത്തെ 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം തന്നെ സംസ്‌ഥാനത്ത് ജൂൺ രണ്ടാം തീയതി വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലവർഷം കൂടി സ്‌ഥിരീകരിച്ചതോടെയാണ് സംസ്‌ഥാനത്ത് കനത്ത മഴക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം കാലവര്‍ഷം എത്തിയെങ്കിലും ആദ്യ ആഴ്‌ചകളില്‍ വലിയ മഴ പ്രതീക്ഷിക്കുന്നില്ല. ജൂണ്‍ പകുതിയോടെയാകും മഴ ശക്‌തമാകുക എന്നാണ് കണക്കുകൂട്ടല്‍. കൂടാതെ കാലാവസ്‌ഥ പ്രതികൂലമായാൽ സംസ്‌ഥാനത്ത് ഇന്നും മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കില്ല, സാവകാശം തേടി ക്രൈം ബ്രാഞ്ച്








































