ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഡെൽഹിയിൽ ലഭിച്ച ഏറ്റവും ശക്തമായ മഴയാണ് ഇത്തവണത്തേതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ നിലവിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ശക്തമായ മഴയെ തുടർന്ന് ഡെൽഹിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. മഴക്കൊപ്പം തന്നെ ഇടിമിന്നലിനും, ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
ഡെൽഹിക്ക് ഒപ്പം തന്നെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ ശക്തമാകുന്നുണ്ട്.
Read also: മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായി; വി മുരളീധരൻ







































