തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ആഴ്ചയും അതിശക്തമായ മഴ തുടരുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആഴ്ച തിരിച്ചുള്ള പ്രവചനം പ്രകാരം ഒക്ടോബർ 29ആം തീയതി മുതൽ നവംബർ 11ആം തീയതി വരെയാണ് അതിശക്തമായ മഴക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ന്യൂനമർദ്ദം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് മഴ കനക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. അടുത്ത രണ്ടാഴ്ചയിലും വടക്കൻ കേരളത്തെ അപേക്ഷിച്ച് മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Read also: വനിതാ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ






































