എറണാകുളം: സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്. ഇത് കോടതി ഉത്തരവിന്റെ പരസ്യമായ ലംഘനമാണെന്നും, വിഷയത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി പലതവണ രംഗത്ത് വന്നിരുന്നു. അതിനാൽ തന്നെ ഈ വിഷയത്തിൽ കോടതി ഉത്തരവ് നടപ്പിലാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോർപ്പറേഷൻ ഇക്കാര്യത്തിൽ ഇതുവരെ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നും, പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഹൈക്കോടതി ആരോപിച്ചു.
സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ 4ആം തീയതി വരെയാണ് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുക. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ചരിത്രത്തിലെ സുപ്രധാന സമ്മേളനമായി മാറുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.
Read also: മന്ത്രി ഇടപെട്ടു; സഫിയ ബീവിയുടെ മകന് സൗജന്യ ഭക്ഷണവും മരുന്നും ലഭിക്കും







































