ഇടുക്കി: ജില്ലയിലെ കട്ടപ്പനയിൽ ഹോട്ടൽ ഉടമയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന പുറ്റടിയിൽ ആണ് സംഭവം. ത്രിവേണി ഹോട്ടൽ ഉടമ സത്യൻ(57) ആണ് മരിച്ചത്. കടബാധ്യതയെ തുടർന്നാകാം സത്യൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.
ഇന്ന് രാവിലെയോടെ തൊഴിലാളികൾ ഹോട്ടലിൽ എത്തിയപ്പോഴാണ് കൗണ്ടറിൽ സത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Read also: കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു































