തൃശൂർ: മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരെയാണ് രണ്ട് കിടപ്പുമുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ മുതൽ ഇവരെ പുറത്തുകാണാത്തതിനാൽ സമീപത്തെ സ്‌ത്രീ അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. രണ്ട് മാസം മുൻപാണ് അനിലയുടെ ഭർത്താവ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് അനിലയും മകനും വീട്ടിൽ തനിച്ചായിരുന്നു താമസം. സുമേഷിന്റെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യയാണ് അനില. മകൻ അശ്വിൻ വരാക്കര ഗുരുദേവ സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ്. ഫോറൻസിക് വിദഗ്‌ധർ സ്‌ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വരന്തപ്പിള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
Also Read: മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കങ്ങളുമായി സംസ്‌ഥാനം







































