യുഎസ്: കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. വൈറസ് ബാധിച്ചവരില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും പ്രതിരോധശേഷി നിലനില്‍ക്കുമെന്നാണ് പഠനം.
കോവിഡ് സ്ഥിരീകരിച്ച ആറായിരത്തോളം ആളുകളിലെ ആന്റിബോഡി ഉല്പാദനം അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഏഴ് മാസം മുന്‍പ് വരെ രോഗം സ്ഥിരീകരിച്ചവരെയാണ് പഠന വിധേയമാക്കിയത്. ഇവരുടെ ശരീരത്തില്‍ രോഗം പിടിപെട്ട് അഞ്ച് മുതല്‍ ഏഴ് മാസങ്ങള്‍ വരെയും ഉയര്‍ന്ന അളവിലുള്ള ആന്റിബോഡി ഉല്പാദിക്കപ്പെട്ടുവെന്ന് പഠനത്തില്‍ കണ്ടെത്തി.
Read Also: രാജ്യത്ത് സിനിമാ തിയറ്ററുകളും സ്കൂളുകളും ഇന്ന് മുതല്‍ തുറക്കും







































