ദുബായ്: ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ. സെമിയിൽ ഓസ്‍ട്രേലിയയെ നാല് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടന്നു.
ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനൽ വിജയികളെ ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടും. ചെസ് മാസ്‌റ്റർ വിരാട് കോലി ഒരിക്കൽ കൂടി മൽസരങ്ങൾ പിന്തുടർന്ന് ജയിക്കുന്നതിലെ തന്റെ വൈദഗ്‌ധ്യം വെളിവാക്കിയ മൽസരത്തിൽ ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി.
98 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 84 റൺസെടുത്ത കോലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്‌കോറർ. 265 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് അഞ്ചാം ഓവറിൽ തന്നെ ശുഭ്‌മാൻ ഗില്ലിനെ (8) നഷ്‌ടമായിരുന്നു. താരത്തെ ബെൻ ഡ്വാർഷ്യൂസ് ബൗൾഡാക്കുകയായിരുന്നു. അതേസമയം, ഒരറ്റത്ത് രോഹിത് അടിച്ചുകളിച്ചു. രണ്ടുതവണ ക്യാച്ചിൽ നിന്ന് രക്ഷപ്പെട്ട രോഹിത്തിനെ പക്ഷേ എട്ടാം ഓവറിൽ കൂപ്പർ കൊന്നോലി വിക്കറ്റിന് മുന്നിൽ കുടുക്കി.
29 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 28 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്. തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോലി- ശ്രേയസ് അയ്യർ സഖ്യം നിലയുറപ്പിച്ച് മുന്നേറിയതോടെ ഇന്ത്യ കളി കൈയിലാക്കി. ഇരുവരും ചേർന്നെടുത്ത 91 റൺസ് വിജയത്തിൽ നിർണായകമായി.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ