ന്യൂ ഡെൽഹി: വിവാഹ വാർത്ത പങ്കുവച്ച് നടി കാജൽ അഗർവാൾ. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരൻ. ഒക്‌ടോബർ 30 ന് മുംബൈയിൽ വച്ചാണ് വിവാഹം. കോവിഡിന്റെ പാശ്‌ചാത്തലത്തിൽ ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രമാകും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയെന്നും താരം പറഞ്ഞു. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് ഏവരുടേയും പ്രാർഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും താരം പറഞ്ഞു.
“2020 ഒക്‌ടോബർ 30 ന് മുംബൈയിൽ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങിൽ വച്ച് ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണ്. ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറക്കുന്നുണ്ട്, എന്നാൽ ഒരുമിച്ച് ഒരു ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ ഇരുവരും. ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്‌നേഹത്തിന് നന്ദി, പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം. പിന്തുണക്ക് നന്ദി”- കാജൽ ട്വീറ്റ് ചെയ്‌തു.
— Kajal Aggarwal (@MsKajalAggarwal) October 6, 2020
കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്‌ചയം. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും കാജൽ വ്യക്‌തമാക്കി.