കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണർ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെ, മലിനമാകപ്പെട്ട കുളത്തിലെ വെള്ളത്തിലും മറ്റും കുളിച്ചവരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ പിന്നീട് കിണർ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ വന്നു.
കഴിഞ്ഞവർഷം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ നിരക്ക് 200ന് അടുത്തുണ്ട്. 40ലേറെ മരണങ്ങളും റിപ്പോർട് ചെയ്തിട്ടുണ്ട്. ഇതിനിടെ, സംസ്ഥാന ആരോഗ്യവകുപ്പും ചെന്നൈ ഐസിഎംആർ നാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്നുള്ള ഫീൽഡുതല പഠനം ആരംഭിച്ചിരുന്നുവെങ്കിലും ഉറവിടം സംഭവിച്ച് അവ്യക്തത ഇപ്പോഴും തുടരുകയാണ്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി



































