കേരളത്തിന്റെ അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങി; ഉൽഘാടനം മാർച്ച് 16ന്

തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം ഈമാസം 16ന് വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്‌റ്റേഡിയം നാടിന് സമർപ്പിക്കും.

By Senior Reporter, Malabar News
New Cricket Stadium in Kerala
മംഗലപുരത്തെ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം (Image Courtesy: Times Now)
Ajwa Travels

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്‌ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ഈമാസം 16ന് വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്‌റ്റേഡിയം നാടിന് സമർപ്പിക്കും.

പത്ത് ഏക്കർ ബോമിയിൽ 45 കോടി രൂപ ചിലവഴിച്ച് നിർമിച്ച സ്‌റ്റേഡിയത്തിൽ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്‌ളഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്‌റ്റേഡിയമാണിത്.

രാത്രികാല മൽസരങ്ങൾക്കായി സജ്‌ജീകരിച്ചിട്ടുള്ള അത്യാധുനിക എൽഇഡി ഫ്‌ളഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമം കായികവകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ നിർവഹിക്കും. രാജ്യത്തെ പ്രമുഖ സ്‌റ്റേഡിയങ്ങളിൽ ഫ്‌ളഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്‌നിഫൈ (ഫിലിപ്‌സ്) ആണ് നിർമാണ കമ്പനി. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്‌ട്രിക്കൽ കോർപറേഷൻ ആണ് ഫ്‌ളഡ്‌ലൈറ്റ് കോൺട്രാക്‌ടർ.

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെസിഎ സ്‌റ്റേറ്റ് അക്കാദമിയുടെ നിർമാണോൽഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മഴയത്തും രാത്രിയിലും തടസമില്ലാതെ പരിശീലനം നടത്താൻ കഴിയുന്ന ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമാണോൽഘാടനം മന്ത്രി ജിആർ. അനിൽ നിർവഹിക്കും.

Most Read| നിർബന്ധിത ആർത്തവാവധി; സ്‌ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കും-സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE