പാലക്കാട്: കെഎസ്ഇബി മുതുമല സെക്ഷൻ ഓഫീസിലെ ലൈൻമാനെ മുതുമലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസനെ (40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മുതുമല സെന്ററിൽ ഇയാൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ഇയാളെ പുറത്തേക്ക് കാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകൻ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പട്ടാമ്പി പോലീസ് സ്‌ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി







































