നീണ്ട ഇടവേളക്ക് ശേഷം ജനപ്രിയ താരങ്ങളായ മഞ്‌ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം ‘ലളിതം സുന്ദരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെ ഈ മാർച്ചിൽ ചിത്രമെത്തും.
മഞ്‌ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ലളിതം സുന്ദരം’. സെഞ്ച്വറിയും മഞ്‌ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പി സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ.
View this post on Instagram
സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്, സറീന വഹാബ്, ദീപ്‌തി സതി, ആശാ അരവിന്ദ്, അഞ്‌ജന അപ്പുക്കുട്ടന്‍, മാസ്‌റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രമോദ് മോഹൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് ബിജി ബാലാണ്. ലിജോ പോള്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു.
Most Read: വേനൽക്കാലം എത്തി; കരുതലോടെ ആരോഗ്യവകുപ്പ്