കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ഇടതുപക്ഷം എസ്ഡിപിഐയുമായി ധാരണയിലെന്ന് ജനപക്ഷം സ്ഥാനാർഥി പിസി ജോർജ്. താൻ പോകുന്ന ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഇടത് സ്ഥാനാർഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു. വർഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി വ്യക്തമാക്കി.
ഈരാറ്റുപേട്ടയിലെ കൂവൽ വിവാദത്തിന് പിന്നാലെ പലയിടങ്ങളിൽ നിന്നും സമാനമായ പ്രതിഷേധങ്ങൾ പിസി ജോർജിനെതിരെ നടന്നിരുന്നു. മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ച് വരുന്ന എംഎൽഎയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണ് ഈരാറ്റുപേട്ടയിലെ കൂവൽ പ്രതിഷേധമെന്ന് ഇടത്-വലത് മുന്നണികൾ പ്രതികരിച്ചു.
Also Read: കോവിഡിന്റെ രണ്ടാം വരവ് അതിവേഗം; രോഗികളുടെ എണ്ണം കുതിച്ചുയരും; ജാഗ്രത