ഒരുവർഷത്തിലേറെയായി കാണാതായ തന്റെ അരുമയായ പൂച്ചക്കുട്ടിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുടമ. കഴിഞ്ഞ ദിവസം യുഎസിലെ നോർത്ത് കരോലീനിലുണ്ടായ സംഭവമാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹബന്ധം എത്രത്തോളം ആഴമേറിയതാണെന്ന് മനസിലാക്കി തരുന്നത്.
2024ൽ ഉണ്ടായ ഹെലീൻ ചുഴലിക്കാറ്റിൽ കാണാതായ ഗാബി എന്ന പൂച്ച 443 ദിവസങ്ങൾക്ക് ശേഷമാണ് ഉടമയ്‌ക്കരികിലേക്ക് എത്തിച്ചേർന്നത്. കഴിഞ്ഞവർഷം തെക്കുകിഴക്കൻ മേഖലയിൽ ആഞ്ഞടിച്ച ശക്‌തമായ കൊടുങ്കാറ്റാണ് ഹെലീൻ. കനത്ത നാശനഷ്‌ടം വിതച്ച കൊടുങ്കാറ്റിൽ ഗാബിയെ കാണാതാവുകയായിരുന്നു. വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ മരിച്ചെന്ന് കരുതി.
എന്നാൽ, ഈമാസം 13ന് അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തിയ ഗാബിയെ നോർത്ത് കരോലീനയിലെ ആവറി ഹ്യൂമൻ സൊസൈറ്റിയിൽ എത്തിച്ചു. നായയുടെ ശരീരത്തിൽ മൈക്രോചിപ്പ് കണ്ടെത്തിയതോടെ ഉടമയെ കണ്ടെത്താനുമായി.
ഇതൊരു ക്രിസ്‌മസ് അത്‌ഭുതമായാണ് കാണുന്നതെന്ന് ആവറി ഹ്യൂമൻ സൊസൈറ്റി അധികൃതർ പറയുന്നു. വളർത്തുമൃഗങ്ങൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കുന്നത് എത്രമാത്രം അത്യാവശ്യമാണെന്നത് ഗാബിയുടെ കാര്യത്തിൽ നിന്നും വ്യക്‌തമാണ്. ചെറിയ കാര്യമാണെങ്കിലും അതൊരു വലിയ സന്തോഷത്തിലേക്ക് നയിക്കുമെന്നും അധികൃതർ വ്യക്‌തമാക്കുന്നു.
Most Read| മാനസികാരോഗ്യ സേവനങ്ങൾ; 1.5 കോടിയുടെ നിക്ഷേപം സമാഹരിച്ച് ‘ഒപ്പം’





































