പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും എൻജിനിയറുമായ ലൂസി ഗ്വോ, 'സ്‌കെയിൽ എഐ' എന്ന നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഐടി കമ്പനിയുടെ ഉടമയാണ്.

By Senior Reporter, Malabar News
Lucy Guo
Lucy Guo (Image Courtesy: Instagram)
Ajwa Travels

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചൈനീസ് അമേരിക്കൻ ലൂസി ഗ്വോ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും എൻജിനിയറുമായ ലൂസി, ‘സ്‌കെയിൽ എഐ’ എന്ന നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഐടി കമ്പനിയുടെ ഉടമയാണ്.

30ആം വയസിലാണ് ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്വയാർജിത ശതകോടീശ്വരിയെന്ന നേട്ടം ലൂസി സ്വന്തമാക്കിയത്. 33ആം വയസിൽ ശതകോടേശ്വരിയായ പോപ് ഇതിഹാസം ടെയ്‌ലർ സ്വിഫ്റ്റിന്റെ പേരിലാണ് രണ്ടുവർഷത്തോളമായി ഈ റെക്കോർഡ്. കഴിഞ്ഞ ദിവസമാണ് ഫോബ്‌സ് പുതിയ പട്ടിക പുറത്തുവിട്ടത്.

കോളേജ് പഠനം ഉപേക്ഷിച്ചാണ് ലൂസി സംരംഭക രംഗത്തേക്ക് ഇറങ്ങിയത്. 130 കോടി ഡോളറാണ് ലൂസിയുടെ ആകെ ആസ്‌തി. 21ആം വയസിൽ അലക്‌സാണ്ടർ വാങ്ങുമായി ചേർന്നാണ് ലൂസി സ്‌കെയിൽ എഐ സ്‌ഥാപിച്ചത്‌. യുഎസിലേക്ക് കുടിയേറിയ ചൈനീസ് കുടുംബത്തിൽ സാൻഫ്രാൻസിസ്‌കോയിലാണ് ലൂസി ജനിച്ചത്.

മിഡിൽ സ്‌കൂൾ കാലത്തുതന്നെ കോഡിങ് പഠിച്ചു. കാർണഗി മെല്ലൺ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിക്കെ ഒരുലക്ഷം ഡോളറിന്റെ സംരംഭക സ്‌കോളർഷിപ്പ് ലഭിച്ചു. പിന്നാലെ കോളേജ് പഠനം അവസാനിപ്പിച്ച ലൂസി സ്‌കെയിൽ എഐ സ്‌ഥാപിച്ചു.

എന്നാൽ, ഏറെ വൈകാതെ സഹസ്‌ഥാപകനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് ലൂസിയെ കമ്പനിയിൽ നിന്ന് പുറത്താക്കി. എങ്കിലും കമ്പനിയിലെ അഞ്ചുശതമാനം ഓഹരി ലൂസിയുടെ കൈവശമുണ്ടായിരുന്നു. ഇതാണ് ലൂസിയെ ശതകോടീശ്വരിയാക്കിയത്.

Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE