കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള 47-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മലപ്പുറം ചേലമ്പ്ര സ്വദേശിയാണ്.
ഇയാൾ കഴിഞ്ഞ 20 ദിവസമായി പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ നടത്തിയ സ്രവ സാമ്പിൾ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഒരുമാസം മുൻപ് ഇയാൾ കണ്ണൂരിൽ ജോലി ചെയ്‌തിരുന്നു. രോഗം സ്‌ഥിരീകരിച്ച പ്രദേശത്തെ 80 വാർഡുകളിൽ ക്ളോറിനേഷൻ നടത്തിയെന്ന് അധികൃതർ അറിയിച്ചു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി