കൊച്ചി: താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വീണ്ടും രംഗത്ത്. ലോക്ക്ഡൗണിന് ശേഷമുള്ള സിനിമാ കരാറുകളിലും താരങ്ങള്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ വീണ്ടും ആവശ്യമുന്നയിച്ചത്.
കൊറോണ സാഹചര്യം കണക്കിലെടുത്ത് സിനിമ മേഖലയും പ്രതിസന്ധിയിലായതോടെയാണ് പ്രതിഫലം കുറക്കണമെന്ന ആവശ്യം നിര്‍മ്മാതാക്കള്‍ നേരത്തെ ഉന്നയിച്ചത്. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ ആവശ്യത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന് അമ്മയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില താരങ്ങള്‍ ഈ ആവശ്യങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നിര്‍മ്മാതാക്കള്‍ വീണ്ടും രംഗത്തെത്തിയത്.
ഇന്ന് ചേര്‍ന്ന സംഘടനാ യോഗത്തില്‍ പുതിയ ചില കരാറുകള്‍ക്ക് അനുമതി നല്‍കിയില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ താരങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാതെ പുതിയ പ്രോജക്റ്റുകള്‍ തുടങ്ങേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും വിനോദനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരാത്ത സ്ഥിതിക്ക് റിലീസുകള്‍ വേണ്ടെന്നും സംഘടന തീരുമാനിച്ചിട്ടുണ്ട്.
Related news: സെപ്തംബറില്‍ സിനിമ തിയേറ്ററുകള്‍ തുറന്നേക്കും; മള്‍ട്ടി പ്ലക്സുകള്‍ പിന്നീട്; ടിക്കറ്റ് വിതരണം ഓണ്‍ലൈന്‍ വഴി