സെപ്തംബറില്‍ സിനിമ തിയേറ്ററുകള്‍ തുറന്നേക്കും; മള്‍ട്ടി പ്ലക്‌സുകള്‍ പിന്നീട്; ടിക്കറ്റ് വിതരണം ഓണ്‍ലൈന്‍ വഴി

By News Desk, Malabar News
Theators to open next month
Movie theaters may open next month
Ajwa Travels

ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തിയേറ്ററുകള്‍ അടുത്ത മാസം മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ആദ്യ ഘട്ടത്തില്‍ തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളായിരിക്കും തുറക്കുക. മള്‍ട്ടി പ്ലക്‌സുകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനുള്ള അനുമതി നല്‍കിയേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ഇതേ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാകും തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കുക. ഇതിനായി കൃത്യമായ മാര്‍ഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ വിതരണം ചെയ്യുകയുള്ളൂ. സാമൂഹിക അകലം ഉറപ്പാക്കാന്‍ ഒന്നിടവിട്ട സീറ്റുകളിലാകും ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സിനിമ തുടങ്ങുന്നതിനു മുന്‍പ് വ്യക്തിശുചിത്വം പാലിക്കുന്നതുള്‍പ്പെടെയുള്ള പ്രതിരോധ നടപടികളുടെ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഷോ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും തിയേറ്ററുകള്‍ അണുവിമുക്തമാക്കണം എന്നും നിര്‍ദ്ദേശങ്ങളുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദ്ധര്‍ക്ക് ഉടനെ തിയേറ്ററുകള്‍ തുറക്കുന്നതിനോട് വിയോജിപ്പുണ്ട്. അതിനാലാണ് മള്‍ട്ടി പ്ലക്‌സുകള്‍ തുറക്കാന്‍ അനുമതിയില്ലാത്തത്. എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE