വെയിലിന്റെ ട്രെയിലറെത്തി

By Team Member, Malabar News
veyi-malayalam-movie-release-date-announced
Ajwa Travels

അനേകം വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ‘വെയില്‍’ സിനിമയുടെ ട്രെയിലര്‍ റീലീസ് ചെയ്തു. വലിയപെരുന്നാളിന് ശേഷം ഷെയിന്‍ നിഗം നായകനായെത്തുന്ന ചിത്രം കൂടിയാണ് വെയില്‍. ഗുഡ് വില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ശരത് ആണ്.

വൈകാരികതലങ്ങളിലൂടെ സഞ്ചരിക്കുന്ന നായകകഥാപാത്രത്തിന്റെ കുടുംബാന്തരീക്ഷത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം സൂചനകള്‍ നല്‍കുന്ന വിധമാണ് ട്രെയിലര്‍ തയാറാക്കിയിരിക്കുന്നത്.ചിത്രത്തില്‍ സിദ്ധുവെന്ന കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിക്കുന്നത്. ‘മനമേ..’എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്.

Veyil Official Trailer | Shane Nigam | Shine Tom Chacko | Sarath | Goodwill Entertainments

ഷെയിന്‍ നിഗത്തിന്റെ അഭിനയമികവ് ചിത്രത്തിന്റെ ട്രെയിലറില്‍ മുന്നിട്ടു നില്ക്കുന്നു. ഷെയിനോടൊപ്പം മറ്റു താരങ്ങളും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്.

ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജും നായകന്‍ ഷെയിന്‍ നിഗവും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധ സൂചകമായ് ചിത്രീകരണ സമയത്തുതന്നെ ഷെയിന്‍ നിഗം ഹെയര്‍സ്‌റ്റൈല്‍ മാറ്റിയത് കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അച്ചടക്കനടപടികളുടെ ഭാഗമായ് മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടന ഷെയിന്റെ സിനിമകള്‍ ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് മലയാളത്തിലെ താരസംഘടനയായ ‘അമ്മ’ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്.

വെയിലിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് പ്രവീണ്‍ പ്രഭാകറാണ്. വിനായക് ശശികുമാറും അന്‍വര്‍ അലിയും ചേര്‍ന്നെഴുതിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് പ്രദീപ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE