ഓഗസ്റ്റ് 17-ന് മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്’ ചിത്രം ഒരു മില്ല്യണ്‍ ലൈക്കുമായി പുതിയ ചരിത്രം എഴുതുകയാണ്. സാമൂഹിക മാദ്ധ്യമത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം ഫോട്ടോക്ക് ഒരു മില്ല്യണ്‍ ലൈക്കും ഒന്നര ലക്ഷത്തിനടുത്ത് പ്രതികരണവും നേടിയ ഒരാളും മലയാള ചലച്ചിത്ര ലോകത്തില്ല, അതും 69 ലേക്ക് കടക്കാന്‍ അധികം ദൂരമില്ലാത്ത ഒരു താരത്തിന്റെ ചിത്രം. മുന്‍പ് ദുല്‍ഖറിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ ഒരു ചിത്രത്തിന് ഒന്നര ദശലക്ഷം ലൈക് കിട്ടിയിരുന്നു. അത് പക്ഷെ, സ്വന്തം മകളുമൊത്തുള്ള ഫോട്ടോ ആയിരുന്നു.
ലഭ്യമായ വിവരങ്ങളനുസരിച്ച്; കേരള താരങ്ങളില്‍ ദുല്‍ഖര്‍ ആണ് ഇന്‍സ്റ്റയില്‍ ഒന്നാം സ്ഥാനത്ത്. 61 ലക്ഷം ആളുകളാണ് ഇന്‍സ്റ്റയില്‍ DQ വിനെ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റാ ഫോളോവേഴ്സിന്റെ കാര്യത്തില്‍ ദുല്‍ഖറില്‍ നിന്ന് ഏറെ ദൂരെയാണെങ്കിലും പൃഥ്വിരാജാണ് ഇന്‍സ്റ്റയിലെ രണ്ടാമന്‍. ഇന്‍സ്റ്റാഗ്രാമില്‍ 28 ലക്ഷം ഫോളോവേഴ്സ് ഉണ്ട് പൃഥ്വിക്ക്. 27 ലക്ഷം ഫോളോവേഴ്സുമായി മോഹന്‍ലാലാണ് ഇന്‍സ്റ്റയില്‍ രണ്ടാം സ്ഥാനത്ത്. മമ്മൂട്ടിയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത് 18 ലക്ഷം പേരാണ്.
‘യുവതാരങ്ങള്‍ക്ക് മാത്രമല്ല സമൂഹത്തിനാകെ പ്രചോദനമാണ് ഞങ്ങളുടെ മമ്മൂക്ക. ഈ ഫോട്ടോ ഫാന്‍സുകാര്‍ക്ക് മാത്രമല്ല, എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ക്കും വലിയ കോണ്‍ഫിഡന്‍സ് ബില്‍ഡ് ചെയ്യാന്‍ സഹായിക്കും. എനിക്കും ഇതൊക്കെ പറ്റും എന്ന തോന്നലുണ്ടാക്കാന്‍ മമ്മൂക്കാടെ ഈ ചിത്രം വലിയ ഗുണം ചെയ്യും.’ മമ്മൂട്ടി ഫാന്‍സ് പെരിന്തല്‍മണ്ണ യൂണിറ്റ് പ്രസിഡണ്ട് സൈഫു മലബാര്‍ ന്യൂസിനോട് പറഞ്ഞു.
യുവാക്കളെ പോലും ഞെട്ടിച്ച മമ്മൂട്ടിയുടെ ഈ ചിത്രങ്ങള്‍ 15 ലക്ഷം ലൈക്ക് ക്രോസ്സ് ചെയ്യുമെന്നാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള സീനിയര്‍ ഫാന്‍സ് പ്രവര്‍ത്തകനും ബോഡിബില്‍ഡറുമായ പ്രവീണ്‍; ‘മമ്മൂക്ക നമുക്കൊക്കെ ഒരു എനര്‍ജിയാണ്. സ്‌നേഹവും കരുതലും സംസ്‌കാരവും ആരോഗ്യവും എല്ലാം ചേര്‍ന്നുള്ള ഒരു വ്യക്തിത്വം. എന്റെ ഒരാഗ്രഹം, മമ്മൂക്ക ഈ ചിത്രത്തിലെ വേഷത്തില്‍ ബിലാലിന്റെ രണ്ടാം ഭാഗത്തില്‍ വന്നാല്‍ പൊളിക്കും.’ പ്രവീണ്‍ പറഞ്ഞു.

(MFWAI സംസ്ഥാന പ്രസിഡണ്ട്)
മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ (MFWAI) സംസ്ഥാന പ്രസിഡണ്ട് അരുണ്‍ മലബാര്‍ ന്യൂസിനോട് പറഞ്ഞത് ഇങ്ങിനെയാണ്; ‘മമ്മൂക്ക എന്നും സമൂഹത്തിനാകെ മാതൃകയാണ്. അതിപ്പോള്‍, ആരോഗ്യ കാര്യത്തിലായാലും പെരുമാറ്റത്തിലായാലും കുടുംബം എന്ന വിഷയത്തിലായാലും നിലപാടുകളിലായാലും മമ്മൂക്ക മാതൃകയാണ്. ഏതൊരു സാഹചര്യത്തെയും ഗുണകരമാക്കി മാറ്റാനുള്ള ശേഷിയാണ് നാമീ ഫോട്ടോയില്‍ കാണുന്നത്. 150 ദിവസത്തില്‍ കൂടുതലായി വീടിന് വെളിയില്‍ ഇറങ്ങാതെ ഇരുന്നിട്ടും ആ മുഖത്ത് കാണുന്നത്, സമാധാനവും സന്തോഷവും പ്രതീക്ഷയുമാണ്. ഇങ്ങിനെ ഒരു പാട് കാര്യങ്ങളാണ് മമ്മൂക്കയെ കാലം ചെല്ലുംതോറും സമൂഹത്തിന് കൂടുതല്‍ കൂടുതല്‍ സ്വീകാര്യനാക്കുന്നത്.’
സിനിമാ താരങ്ങള്‍ അടക്കം ഒന്നര ലക്ഷത്തോളം ആളുകളാണ് ഈ ചിത്രത്തിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ? പോകണോ?’ എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നടന്‍ ഷറഫുദ്ദീന്റെ കമന്റ്. ‘എന്റെ ഇച്ചായാ, ഇത് ചുമ്മാ പൊളിച്ചു’ നടന്‍ ആന്‍സന്‍ പോള്‍ കമന്റ് ചെയ്യുന്നു. ‘ഞങ്ങള്‍ക്ക് ചാന്‍സ് തരില്ലല്ലേ ‘ എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. ‘ചുള്ളന്‍ മമ്മൂക്ക’യെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ രേഖപ്പെടുത്തിയത്. കോവിഡ് കാലത്തിന് ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന യുവതാരത്തിന്റെ സെല്‍ഫിയാണിതെന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ബോബി- സഞ്ജയ് ടീമിന്റെ ‘വണ്‍’ ആണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. കഥാപാത്രത്തിന്റെ പേര് കടക്കല്‍ ചന്ദ്രന്‍. പൂര്‍ണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണിത്. വണ്ണിന് ശേഷം, ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്ന സമയത്താണ് ലോക്ക് ഡൗണ്‍ കടന്നു വരുന്നത്. സിബിഐ സീരീസ് അഞ്ചാം ഭാഗം, ബിലാല്‍, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയാണ് മാര്‍ച്ചിന് ശേഷം മമ്മൂട്ടിയുടേതായി ചിത്രീകരിക്കാനുണ്ടായിരുന്നത്.
View this post on Instagram
Work at Home ! ? Work from Home ! ? Home Work ! ? No other Work ? So Work Out ! ??
കൊച്ചിയിലെ പനമ്പിള്ളി നഗറിലുണ്ടായിരുന്ന വീട്ടില്‍ നിന്ന് കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും കൊവിഡ് കാലത്ത് താമസം മാറ്റിയിരുന്നു. ഈ വീട്ടില്‍ നിന്നാണ് വര്‍ക്ക് ഔട്ട് സമയത്തെ ഫോട്ടോ പങ്കുവെച്ചത്. സാംസങ് എസ് 20 അള്‍ട്രാ മോഡല്‍ ഫോണില്‍ സ്വയമെടുത്ത മിറര്‍ സെല്‍ഫിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം വാപ്പച്ചി പുറത്തുപോയിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ പറഞ്ഞിരുന്നു. പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് എടുക്കാന്‍ വാപ്പച്ചിക്ക് ഒത്തിരി ഇഷ്ടമാണെന്നും എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് നോക്കാമെന്നതാണ് വാപ്പച്ചിയുടെ ഇപ്പോഴത്തെ ചലഞ്ചെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. പക്ഷേ, ആ ചലഞ്ച് ഇങ്ങിനെ, പ്രായത്തിനെ വെല്ലുവിളിക്കുന്ന ഒരു കൊലമാസ്സ് എന്‍ട്രിക്കാണെന്ന് ഫാന്‍സുകാര്‍ പോലും അറിഞ്ഞിരുന്നില്ല.