ചെന്നൈ: നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്റ്റിലായി. സംഭവത്തിൽ പാണ്ട്യൻ എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ച് കയറിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് സംഭവം നടന്നത്. വീടിന്റെ മതിൽ ചാടികടന്നാണ് ഇയാൾ വീടിനുള്ളിലേക്ക് പ്രവേശിച്ചത്. വീട്ടുജോലിക്കാരനാണ് ആദ്യം ഇയാളെ കണ്ടത്. പിന്നീട് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
Read also: ബിജെപി നേതാവ് ഖുശ്ബു സുന്ദറിന് വാഹനാപകടം; പരിക്കില്ലെന്ന് റിപ്പോര്‍ട്ട്







































